നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ. പാർലമെന്ററി സമിതിക്ക് മുൻപിൽ ആണ് വീഴ്ച സമ്മതിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്ററി സമിതി അതൃപ്തി അറിയിച്ചു. എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദേശം നൽകി. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം അറിയിച്ചു. കേന്ദ്ര മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാർ കുറ്റപ്പെടുത്തി. അന്വേഷണത്തിൽ ഇരിക്കുന്ന വിഷയം ആയത് കൊണ്ട് കൂടുതൽ വിശദികരിക്കാൻ […]
