പശ്ചിമ ബംഗാളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും ഭിന്നത. പശ്ചിമ ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു. അതേസമയം ഇന്ന് മമത നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മമത ബാനർജിക്ക് ഏറ്റ തിരിച്ചടികൂടിയാണിത്. തോൽവിക്ക് പിന്നാലെ ഒന്നിനുപിറകെ ഒന്നായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ടിഎംഎസി ഇപ്പോൾ. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ […]
