മുഖ്യമന്ത്രി പ്രഖ്യാപനം ഡൽഹിയിൽ ഉടൻ നടക്കും. ഇന്ന് 12 മണിക്ക് ദിപാദാസ് മുൻഷി ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്‌ഞ ഞായറാഴ്ച്ച ഉണ്ടാകുമെന്നാണ് സൂചന. തീരുമാനം കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി അറിയിച്ചതായാണ് വിവരം. കൊച്ചിയിൽ നിന്നും രാവിലെ യാത്ര തിരിച്ച വി.ഡി. സതീശൻ നിലവിൽ കൊല്ലം പിന്നിട്ടിരിക്കുകയാണ്. രമേശ് ചെന്നിത്തല വീട്ടിലാണ് ഉള്ളത്. ഇന്ന് രാവിലെ ന്യൂഡൽഹിയിൽവച്ച് രാഹുൽ ഗാന്ധിയുമായി കെ.സി. വേണുഗോപാൽ ഒന്നര മണിക്കൂറോളം കൂടിക്കാഴ്‌ച നടത്തിയിരുന്നു.
