വി ഡി സതീശന് മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നറിയാം. വകുപ്പുകള്‍ തീരുമാനിക്കാന്‍ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നും നടക്കും. രാവിലെ പത്തിന് കന്റോണ്‍മെന്റ് ഹൗസിലാണ് കൂടിക്കാഴ്ച. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ദീപാദാസ് മുന്‍ഷിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഇന്നലെ യുഡിഎഫ് യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. ഘടക കക്ഷികളെ വെവ്വേറെ കണ്ടാകും വകുപ്പുകള്‍ തീരുമാനിക്കുക. അഞ്ച് മന്ത്രിമാര്‍ വേണമെന്ന നിലപാടില്‍ മുസ്ലിം ലീഗ് ഉറച്ച് നില്‍ക്കുകയാണ്. രണ്ട് മന്ത്രിമാര്‍ വേണമെന്നാണ് […]
