ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു. കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടന്നില്ല. നടപടിയെടുത്താല്‍ ശബരിമലയിലെ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പത്മകുമാര്‍ സുഹൃത്തുക്കളോടും സിപിഎം നേതാക്കളോടും പറഞ്ഞിരുന്നു. സമ്മര്‍ദത്തിനു വഴങ്ങിയാണ് നടപടി ലഘൂകരിച്ചതെന്നാണ് സൂചന. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണം ഉയര്‍ന്ന ഘട്ടത്തിലൊക്കെ നടപടിക്ക് മടിച്ച സി.പി.എം. ഒടുവില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടപടിക്ക് തയ്യാറാവുകയായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍.ഡി..എഫിന്റെ തോല്‍വിക്ക് കാരണമായെന്ന് സംസ്ഥാന […]
