ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ പ്രശംസകൾ കൊണ്ട് മൂടി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായ കെ. ശ്രീകാന്ത്. കേവലം 15 വയസ്സ് മാത്രം പ്രായമുള്ള ഈ യുവപ്രതിഭയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിക്കാനുള്ള കരുത്തുണ്ടെന്നാണ് ശ്രീകാന്ത് വിശ്വസിക്കുന്നത്. റൺസിനായുള്ള വൈഭവിന്റെ വിശപ്പും ബൗളർമാരെ ഭയമില്ലാതെ നേരിടാനുള്ള അസാധാരണ ശേഷിയുമാണ് ശ്രീകാന്തിനെ ആകർഷിച്ചത്. ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് “വൈഭവ് […]
