ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ നീക്കുമെന്ന് ഉറപ്പായതോടെ, അടുത്ത ക്യാപ്റ്റൻ ആരായിരിക്കുമെന്ന ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുകയാണ്. ഈ വിഷയത്തിൽ ബി.സി.സി.ഐ-യും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള നിലപാടുകൾ നിർണ്ണായകമാകും. ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണിനെ നിയമിക്കാനാണ് പരിശീലകൻ ഗൗതം ഗംഭീറിന് താല്പര്യമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, സഞ്ജുവിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതിൽ ബി.സി.സി.ഐ-ക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ബി.സി.സി.ഐ വൃത്തങ്ങളുടെ സൂചനയനുസരിച്ച്, സൂര്യകുമാർ യാദവിന് ശേഷം […]
