ഫിഫ ലോകകപ്പിൽ നടന്ന മത്സരത്തിൽ അവസാന മിനിറ്റുവരെ സ്‌പെയിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു കേപ് വെര്‍ദെ. ലോകകപ്പിലെ ഫേവിററ്റുകളായെത്തിയ സ്‌പെയിന് കാര്യങ്ങള്‍ എളുപ്പമായില്ല. കേപ് വെര്‍ദെയുടെ ഗോൾ കീപ്പർ 40 കാരനായ വോസിൻഹയുടെ തകർപ്പൻ മികവിലൂടെയാണ് കേപ് വെര്‍ദെയ്ക്ക് സമനില പിടിക്കാൻ സാധിച്ചത്. ലമീന്‍ യമാലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് സ്‌പെയിന്‍ ലോകകപ്പിലെ ആദ്യമത്സരത്തിന് കളിക്കാനിറങ്ങിയത്. മത്സരത്തെക്കുറിച്ച് സ്പാനിഷ് കോച്ച് ലുയിസ് ലാ ഫ്യുണ്ടെയുടെ പ്രതികരണങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മികച്ച പ്രകടനം നടത്തിയ കേപ് വെര്‍ദിയെ കോച്ച് അഭിനന്ദിച്ചു. […]
