കൊടുങ്ങല്ലൂർ ക്ഷേത്രദർശനം നടത്തിയതിൽ ജനം ടിവിയിൽ വന്ന വാർത്തക്കെതിരെ പ്രതികരണവുമായി സിപിഎം നേതാവ് ജി സുധകാരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. “ജനം ടി.വി.” എന്ന ചാനലിൽ താൻ കൊടുങ്ങല്ലൂർ ക്ഷേത്രദർശനം നടത്തിയെന്ന രീതിയിൽ ഒരു വാർത്ത വന്നതായി ചില സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയെന്നും കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണമെന്നും ജി സുധാകരൻ കുറിച്ചു. കൊടുങ്ങല്ലൂർ കാവിൽ മാത്രമല്ല, കേരളത്തിലെ പ്രസിദ്ധവും അത്ര പ്രസിദ്ധമല്ലാത്തതുമായ അനേകം ആരാധനാലയങ്ങളിൽ താൻ പോയിട്ടുണ്ട്. അജ്മീർ ദർഗയിൽ […]
