നീണ്ട ചർച്ചകൾക്കും ജനരോഷ പ്രകടനങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച വി. ഡി. സതീശനെ അഭിനന്ദിച്ച് വി.ടി. ബൽറാം. ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂർവ്വമായ ജനകീയതയുടെ തേരിലേറി കേരള ഭരണത്തിൻ്റെ തലപ്പത്തേക്ക് കടന്നുവരുന്ന പ്രിയ വി.ഡി.സതീശന് ഹാർദ്ദമായ അഭിനന്ദനങ്ങൾ എന്നാണ് വി.ടി. ബൽറാം ഫെയ്സ്ബുക്ക് കുറിപ്പിൽ പങ്കുവച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: അങ്ങനെ കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നു. കേരളം മനസ്സുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് […]
