ഐപിഎല്ലിലെ കടുത്ത ക്യാമറക്കണ്ണുകൾക്കെതിരെയും സോഷ്യൽ മീഡിയ സമ്മർദ്ദങ്ങൾക്കെതിരെയും സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുൻ നായകനും സ്റ്റാർ ബാറ്ററുമായ വിരാട് കോഹ്‌ലി. ആർസിബി പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് തങ്ങളുടെ സ്വകാര്യതയെപ്പോലും ബാധിക്കുന്ന രീതിയിലുള്ള ചിത്രീകരണങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. മത്സരങ്ങളിലെ ക്യാമറകൾക്ക് പുറമെ, പരിശീലന സെഷനുകളിലും താരങ്ങൾ എന്ത് ചെയ്യുന്നു എന്ന് പകർത്താൻ ഫ്രാഞ്ചൈസികൾ അമിതമായി ശ്രമിക്കുന്നത് താരങ്ങളുടെ സ്വതന്ത്രമായ പരിശീലനത്തെ ബാധിക്കുന്നുണ്ടെന്ന് കോഹ്‌ലി വ്യക്തമാക്കി. “നിങ്ങൾ പരിശീലനത്തിനായി നടക്കുമ്പോൾ ആറ് ക്യാമറകളാണ് നിങ്ങളുടെ പിന്നാലെയുണ്ടാകുക. ഇത് […]
