മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെതിരെ സിപിഐഎം നേതാവ് പി ജയരാജൻ. ഇഡി റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനാണെന്ന് അദേഹം ആരോപിച്ചു. സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനാണ് ശ്രമം നടക്കുന്നത്. പ്രധാനമന്ത്രിയും-മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് റെയ്ഡ് നടത്തുന്നത്. കൃത്യമായ ആസൂത്രണമാണ് നടന്നതെന്നും ഇത് സമൂഹം തിരിച്ചറിയുമെന്നും പി ജയരാജൻ പറഞ്ഞു. ഇഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റായാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഇരകളാണ് രാജ്യത്തെ കോൺഗ്രസുകാർ. സംഘപരിവാറിനെ എതിർക്കുന്നവരെ കള്ളക്കേസിൽ […]
